ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സ രാജിവെച്ചു

കൊളംബോ: രാജ്യം നേരിടുന്ന വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സ രാജിവെച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് രാജി പ്രഖ്യാപിച്ചത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ പ്രസിഡന്റ് അപലിച്ചതിന് പിന്നാലെയാണ് രാജി. 

കൊളംബോയിൽ സർക്കാർ വിരുദ്ധ സമരം നയിച്ചവരെ രാജപക്സയുടെ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇതിനെ അപലപിച്ച് പ്രസിഡന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി. കൊളംബോയിലെ ആക്രമണത്തിൽ 30ലധികം പേർക്ക് പരിക്കേറ്റിരുന്നു.

പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചു.  

Tags:    
News Summary - Sri Lankan PM Mahinda Rajapaksa resigns amid violent clashes over economic crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.