ശ്രീലങ്കയിൽ ഭരണപക്ഷ എം.പി വെടിയേറ്റ് മരിച്ചു; വ്യാപക സംഘർഷം

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം വ്യാപക സംഘർഷത്തിലേക്ക് നീങ്ങുന്നു. വെടിയേറ്റ ഭരണകക്ഷി എം.പി അമരകീർത്തി അതുകൊറാള മരിച്ചു. എം.പിയുടെ വെടിയേറ്റ പ്രക്ഷോഭകരിലൊരാളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

നിട്ടംബുവ എന്ന സ്ഥലത്തുവെച്ച് പ്രക്ഷോഭകർ എം.പി അമരകീർത്തിയുടെ കാർ തടയുകയായിരുന്നു. ഇവർക്ക് നേരെ എം.പി വെടിയുതിർത്തു. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് ഓടിക്കയറിയ എം.പിയെ പിന്നീട് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സനത് നിഷാന്ത എം.പിയുടെ വീടിന് പ്രതിഷേധക്കാർ തീകൊളുത്തി. 

ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും 139 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തെ തുടർന്ന് തലസ്ഥാനമായ കൊളംബോയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സ രാജിപ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് രാജി പ്രഖ്യാപിച്ചത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ പ്രസിഡന്റ് അപലപിച്ചതിന് പിന്നാലെയാണ് രാജി. പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചു.  

Tags:    
News Summary - Sri Lanka: Ruling-party MP killed in clashes with anti-government protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.