സ്പെയിനിൽ രണ്ട് ലെറ്റർ ബോംബുകൾകൂടി കണ്ടെത്തി

മഡ്രിഡ്: സ്പെയിനിലെ യുക്രെയ്ൻ എംബസിയിൽ ലെറ്റർ ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതിന് പിന്നാലെ കൂടുതൽ ലെറ്റർ ബോംബുകൾ കണ്ടെത്തി.

വടക്കൻ സ്പാനിഷ് നഗരമായ സറഗോസയിലെ ആയുധ ഫാക്ടറിയിൽ ബുധനാഴ്ച വൈകുന്നേരവും മഡ്രിഡിലെ വ്യോമതാവളത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെയുമാണ് ലെറ്റർ ബോംബുകൾ കണ്ടെത്തിയതെന്നും ഇവ നിർവീര്യമാക്കിയതായും ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങൾ വ്യക്തമാക്കി.

യുക്രെയ്ൻ എംബസിയിൽ പൊട്ടിത്തെറിച്ച ലെറ്റർ ബോംബിലേതിന് സമാനമായ ഇ-മെയിൽ വിലാസങ്ങളാണ് കണ്ടെത്തിയ ലെറ്റർ ബോംബുകളിലേതെന്ന് അധികൃതർ പറഞ്ഞു. സ്പെയിൻ യുക്രെയ്ന് നൽകുന്ന ഗ്രനേഡ് ലോഞ്ചറുകൾ നിർമിക്കുന്നത് സരഗോസയിലെ ആയുധ ഫാക്ടറിയിലാണ്. അതിനിടെ, മഡ്രിഡിലെ അമേരിക്കൻ എംബസിയിലും സംശയാസ്പദ നിലയിലുള്ള തപാൽ കണ്ടെത്തിയിട്ടുണ്ട്. 

Tags:    
News Summary - Spain Ramps Up Security After Five Letter Bombs Detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.