ബർഗർ കഴിക്കാനെത്തിയവർ ബോർഡ് കണ്ട് ഞെട്ടി; 'ഞങ്ങൾ രാജിവെച്ചു, ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കണം'
വാഷിങ്ടൺ: യു.എസിലെ തൊഴിൽ വിപണി പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി ബർഗർ കിങ്ങിലും കൂട്ടരാജി. തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികളിൽ അതൃപ്തിയറിയിച്ചാണ് ബർഗർ കിങ്ങിന്‍റെ ഒരു റസ്റ്ററന്‍റിലെ മുഴുവൻ ജീവനക്കാരും രാജിവെച്ചത്. യു.എസിലെ നിരവധി കമ്പനികളിൽ സമാന രീതിയിലുള്ള രാജിയുണ്ടായിരുന്നു. 'ഞങ്ങൾ എല്ലാവരും രാജിവെച്ചു, ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കണം' എന്ന ബോർഡ് റസ്റ്ററന്‍റിന് മുന്നിൽ സ്ഥാപിച്ചാണ് ജീവനക്കാരുടെ രാജി.
ബർഗർ കിങ്ങിന്‍റെ ലിൻകോളിൻ ബ്രാഞ്ചിലെ മുൻ മാനേജർ റാഷേൽ ഫ്ലോറസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി വിവരം പുറത്തറിഞ്ഞത്. ഫ്ലോറസും എട്ട് ജീവനക്കാരുമാണ് റസ്റ്ററന്‍റിൽ നിന്നും രാജി പ്രഖ്യാപിച്ചത്. ജനുവരിയിലാണ് റസ്റ്ററന്‍റിലെ ജനറൽ മാനേജറായി ഫ്ലോറസ് ചുമതലയേറ്റത്. മോശം തൊഴിൽ സാഹചര്യമാണ് രാജിയിലേക്ക് നയിച്ചതെന്ന് ഫ്ലോറസ് പറഞ്ഞു.
അടുക്കളയിലെ ജീവനക്കാർക്ക് ആഴ്ചകളായി എ.സി സംവിധാനമുണ്ടായിരുന്നില്ല. ഇതുമൂലം അടുക്കളയിലെ താപനില വലിയ രീതിയിൽ ഉയർന്നിരുന്നു. റസ്റ്ററന്‍റ് ഉടമയോട് നിരവധി തവണ ഇതേക്കുറിച്ച് പരാതി ഉന്നയിച്ചുവെങ്കിലും പരിഹരിച്ചില്ല. ആഴ്ചയിൽ 50 മുതൽ 60 മണിക്കൂർ വരെ തനിക്ക് ജോലിയെടുക്കേണ്ടി വന്നിരുന്നുവെന്നും ഫ്ലോറസ് ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.