തീ​വ്ര​വാ​ദി നേ​താ​വ് അ​ബ്ദു​ല്ലാ​ഹി യാ​രെ​യെ വ​ധി​ച്ച​താ​യി സോ​മാ​ലി​യ

മൊ​ഗാ​ദി​ശു: തീ​വ്ര​വാ​ദി നേ​താ​വും അ​ൽ ശ​ബാ​ബ് ഗ്രൂ​പ് സ​ഹ​സ്ഥാ​പ​ക​നു​മാ​യ അ​ബ്ദു​ല്ലാ​ഹി നാ​ദി​ർ യാ​രെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സോ​മാ​ലി​യ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

രോ​ഗാ​വ​സ്ഥ​യി​ലു​ള്ള അ​ൽ ശ​ബാ​ബ് മേ​ധാ​വി അ​ഹ്മ​ദ് ദി​രി​യെ​ക്ക് പ​ക​രം സം​ഘ​ട​നാ​ത്ത​ല​പ്പ​ത്ത് എ​ത്താ​നി​രി​ക്കെ​യാ​​ണ് യാ​രെ​യെ വ​ധി​ച്ച​തെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ ശ​ത്രു​വി​നെ ഇ​ല്ലാ​യ്മ​ചെ​യ്ത​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും ഇ​തി​ന് സ​ഹാ​യി​ച്ച അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 16 പേ​രെ വ​ധി​ച്ച​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് അ​ൽ ശ​ബാ​ബ് എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Somalia says top al Shabaab commander killed in joint operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.