Posted On
date_range Updated On
date_range രണ്ടു ദിവസത്തിനിടെ 50 ഭീകരരെ വധിച്ചതായി സൊമാലിയന്‍ സൈന്യം
മൊഗദിഷു: രണ്ടു ദിവസത്തിനിടെ 50ഓളം അല്‍ ശബാബ് ഭീകരരെ വധിച്ചതായി സൊമാലിയന്‍ സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അല്‍ ശബാബ് കേന്ദ്രങ്ങളില്‍ നടത്തിയ സൈനിക നീക്കങ്ങളിലാണ് ഭീകരരെ വധിച്ചതെന്ന് സൊമാലി നാഷണല്‍ ആര്‍മി (എസ്.എന്‍.എ.) പറഞ്ഞു.
ഹിറന്‍, മിഡില്‍ ശബേല്‍, ലോവര്‍ ശബേല്‍ എന്നീ മേഖലകളിലെ അല്‍ ശബാബിന്റെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.
അല്‍ ശബാബ് ഭീകരരെ തുരത്താന്‍ കടുത്ത നീക്കങ്ങളാണ് സൈന്യം നടത്തുന്നത്. ഇത് അല്‍ ശബാബ് കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ അധീനതയിലെ നിരവധി സ്ഥലങ്ങളാണ് ഏതാനും ദിവസങ്ങളില്‍ അല്‍ ശബാബിന് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.