Posted On
date_range Updated On
date_range സിഖ് യുവാവ് കാനഡയിൽ കൊല്ലപ്പെട്ടു
ടൊറോന്റേ: സിഖ് യുവാവ് കാനഡയിൽ വെടിയേറ്റ് മരിച്ചു. സൻരാജ് സിങ്ങിന് (24) ആണ് ആൽബെർട്ട പ്രവിശ്യയിൽ വെടിയേറ്റത്. ഡിസംബർ മൂന്നിന് വെടിയേറ്റ സൻരാജ് തിങ്കളാഴ്ച മരിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ മൂന്നിന് തന്നെ സിഖ് യുവതി പവൻപ്രീത് കൗർ (21) കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ മാസം മെഹക്പ്രീത് സേഥിയെന്ന സിഖ് വിദ്യാർഥി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കുത്തേറ്റ് മരിച്ചു. ആവർത്തിക്കുന്ന അക്രമങ്ങൾ രാജ്യത്തെ സിഖ് സമൂഹത്തിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.