Posted On
date_range Updated On
date_range ന്യൂയോർക്കിൽ തലപ്പാവ് ധരിച്ചതിന് സിഖ് യുവാവിന് മർദനം; തലപ്പാവ് ഊരിമാറ്റാൻ ആക്രോശം
ന്യൂയോർക്ക്: യു.എസിൽ വംശീയാധിക്രമം. തലപ്പാവ് ധരിച്ചതിന്റെ പേരിൽ 19കാരനായ സിഖ് യുവാവിന് മർദനമേറ്റു. ബസിൽ യാത്ര ചെയ്യവെയാണ് സംഭവം. തലപ്പാവ് ഊരിമാറ്റണമെന്നാവശ്യപ്പെട്ടാണ് അക്രമി യുവാവിന്റെ അടുത്തെത്തിയത്. ഞങ്ങളുടെ രാജ്യത്ത് ആരും തലപ്പാവ് ധരിക്കാറില്ല.ഊരിമാറ്റൂ എന്നാണ് അക്രമി ആക്രോശിച്ചത്.
തുടർന്ന് അക്രമി സിഖ് യുവാവിന്റെ മുഖത്തും തലയുടെ പിൻഭാഗത്തും ഇടിച്ചു. ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തലപ്പാവ് ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. 25-35നുമിടെ പ്രായമുള്ളയാളാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ മാനസികാഘാതത്തിൽ നിന്ന് സിഖ് യുവാവ് മോചിതനായിട്ടില്ലെന്ന് കമ്മ്യൂണിറ്റി ആക്റ്റിവിസ്റ്റ് ജപ്നീത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.