Posted On
date_range Updated On
date_range യു.എസിൽ വെടിവെപ്പ്: നാലുമരണം; 20 പേർക്ക് പരിക്ക്
വാഷിങ്ടൺ: യു.എസിലെ അലബാമയിൽ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജന്മദിനാഘോഷത്തിനിടെ തോക്കുധാരി തുരുതുരാ വെടിവെക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. വെടിവെപ്പ് സംഭവങ്ങൾ രാജ്യത്ത് തുടർക്കഥയാവുകയാണ്.
ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുപ്രകാരം ഈ വർഷം ഇതുവരെ യു.എസിൽ 163 വെടിവെപ്പ് നടന്നിട്ടുണ്ട്. കെന്റക്കി ലൂയിസ് വില്ലയിൽ കഴിഞ്ഞ ശനിയാഴ്ച രണ്ടുപേരും തിങ്കളാഴ്ച അഞ്ചുപേരും വെടിയേറ്റ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.