Posted On
date_range Updated On
date_range കാബൂളിൽ ബസിലുണ്ടായ സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചൊവ്വാഴ്ചയുണ്ടായ ബസ് സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഷിയാ സമൂഹത്തിന്റെ ശക്തികേന്ദ്രമായ ദഷ്-ഇ-ബർചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.
യാത്രക്കാരുമായി പോയ ബസിലാണ് സ്ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നേരത്തേ ഈ സ്ഥലത്തുള്ള ഒരു സ്‌പോർട്‌സ് ക്ലബ്ബിൽ കഴിഞ്ഞമാസം അവസാനം വൻ സ്‌ഫോടനം നടന്നിരുന്നു.
അതിനിടെ, ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പരിസര പ്രദേശങ്ങളിലും സംശയാസ്പദ മേഖലകളിലും വ്യാപക റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുണ്ട്. തിരച്ചിൽ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.