പുടിൻ കിർഗിസ്താനിൽ; അടുത്തയാഴ്ച ചൈനയിലേക്ക്

ബിഷ്കെക്: കഴിഞ്ഞ മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷം ആദ്യത്തെ വിദേശസന്ദർശനം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച കിർഗിസ്താനിലെത്തിയ അദ്ദേഹം പ്രസിഡന്റ് സദിർ ജപറോവുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധവും വ്യാപാരവുമായി ബന്ധപ്പെട്ട ചില സുപ്രധാന കരാറുകളിൽ വെള്ളിയാഴ്ച ഒപ്പിടുമെന്ന് റിപ്പോർട്ടുണ്ട്. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന കിർഗിസ്താനുമായി റഷ്യക്ക് മികച്ച ബന്ധമാണുള്ളത്. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം പുടിൻ അപൂർവമായേ വിദേശസന്ദർശനം നടത്താറുള്ളൂ. അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം രാജ്യം വിട്ടു പോയിട്ടേയില്ല.

ജി20 ഉച്ചകോടി ഉൾപ്പെടെ പ്രധാന പരിപാടികളിൽ അദ്ദേഹം പകരക്കാരനെ അയക്കുകയായിരുന്നു. ബെയ്ജിങ്ങിൽ നടക്കുന്ന മൂന്നാമത് ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ സംബന്ധിക്കാൻ അടുത്തയാഴ്ച പുടിൻ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്. ചൈനയും കിർഗിസ്താനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ല.

Tags:    
News Summary - Russia's Putin visits Kyrgyzstan in first foreign trip since ICC arrest warrant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.