ജർമൻ തലസ്ഥാനമായ ബർലിനിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധം
യുക്രെയ്ൻ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന്
കിയവ്: തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രെയ്ൻ സൈനിക ഇന്റലിജൻസ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രെയ്നിൽ മറ്റൊരു ദക്ഷിണകൊറിയയും ഉത്തരകൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
അതിനിടെ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിൽ റഷ്യയിൽ ചേരുന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് വിമതനേതാവ് ലി യോനിഡ് പസേച്നിക് പ്രഖ്യാപിച്ചു. അടുത്തുതന്നെ ഇക്കാര്യത്തിൽ ഹിതപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലുഹാൻസ്കിലെയും സമീപമേഖലയായ ഡൊണേട്സ്കിലെയും വിമതർക്ക് റഷ്യ പിന്തുണ നൽകുന്നുണ്ട്. ഫെബ്രുവരി 14ന് ഈ രണ്ട് മേഖലകൾ റഷ്യ സ്വയംഭരണപ്രദേശങ്ങളായി അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.