മോസ്കോ: മൂക്കിന് ശസ്ത്രക്രിയ നടത്താൻ പണത്തിനായി അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ റഷ്യൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 286,163 രൂപക്കാണ് യുവതി സ്വന്തം കുഞ്ഞിനെ വിൽപ്പന നടത്തിയത്. ഇവരുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ 25നാണ് തെക്കൻ റഷ്യയിലെ കാസ്പിസ്ക് നഗരത്തിലെ ആശുപത്രിയിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
അഞ്ചാം ദിവസം മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കുകയായിരുന്നു. മേയ് അവസാനമാണ് മനുഷ്യക്കടത്ത് സംശയിച്ച് 33 കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി കുഞ്ഞിനെ സ്വീകരിച്ച ദമ്പതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞിനെ യുവതി സ്വമനസ്സാലെ തങ്ങൾക്ക് നൽകിയതാണെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ പൈസ കൊടുത്ത് വാങ്ങിയതാണെന്ന കാര്യം ഇവർ പൊലീസിനോട് പറഞ്ഞില്ല. ശ്വാസതടസ്സമുള്ളതിനാൽ മൂക്കിന് ശസ്ത്രക്രിയ നടത്തണമെന്നും അതിനായി 3200 ഡോളർ നൽകണമെന്നുമാണ് യുവതി ഇവരോട് ആവശ്യപ്പെട്ടത്. തുടർന്ന് സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ദമ്പതികൾ സമ്മതിക്കുകയായിരുന്നു. ഇപ്പോൾ ഏതാണ്ട് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ആരുടെ സംരക്ഷണയിലാണ് എന്നതും പൊലീസ് വെളിപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.