ഇസ്രായേൽ കരയുദ്ധത്തിന് തയാറെടുക്കുന്നതിനിടെ മുന്നറിയിപ്പുമായി പുടിൻ

വാഷിങ്ടൺ: ഇസ്രായേൽ കരയുദ്ധത്തിന് തയാ​റെടുക്കുന്നതിനിടെ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് ​വ്ലാദമിർ പുടിൻ. സംഘർഷം മിഡിൽ ഈസ്റ്റിന് പുറത്തേക്ക് വ്യാപിക്കുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. രക്തചൊരിച്ചിലുണ്ടാക്കുന്ന ഈ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പുടിൻ പറഞ്ഞു. റഷ്യയിലെ വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

സംഘർഷം ഇനിയും രൂക്ഷമാവുകയാണെങ്കിൽ അത്യന്തം വിനാശകരവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും. മിഡിൽ ഈസ്റ്റിന് അപ്പുറത്തേക്കും സംഘർഷം വ്യാപിച്ചേക്കാമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. മറ്റുള്ളവർ ചെയ്ത കുറ്റങ്ങൾക്ക് സാധാരണക്കാർ ഉത്തരവാദികളല്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.

നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

യുദ്ധകാല മ​ന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അ​തേ​സ​മ​യം, യു.​എ​സ് അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഗ​സ്സ​ക്കു മേ​ലു​ള്ള ക​ര​യാ​ക്ര​മ​ണം വൈ​കി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ച​താ​യി യു.​എ​സ് മാ​ധ്യ​മ​മാ​യ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ങ്ങ​ളു​ടെ സേ​നാ​വി​ന്യാ​സ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ക​ര​യ​ധി​നി​വേ​ശം വൈ​കി​പ്പി​ക്കാ​നാ​ണ് യു.​എ​സ് അ​ഭ്യ​ർ​ഥി​ച്ച​ത്. സി​റി​യ​യു​മാ​യും ഇ​റാ​നു​മാ​യും സം​ഘ​ർ​ഷം മു​ന്നി​ൽ ക​ണ്ടാ​ണ് ഈ ​മു​ൻ​ക​രു​ത​ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ഇ​സ്രാ​യേ​ൽ വീ​ണ്ടും സി​റി​യ​യി​ൽ വ്യോ​മാ​​ക്ര​മ​ണം ന​ട​ത്തി. അ​ല​പ്പോ വി​മാ​ന​ത്താ​വ​ള റ​ൺ​വേ വീ​ണ്ടും ത​ക​ർ​ന്ന​താ​യും എ​ട്ടു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും സി​റി​യ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ വ​ക്താ​വ് സു​ലൈ​മാ​ൻ ഖ​ലീ​ൽ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യാ​ണ് ഇ​സ്രാ​യേ​ൽ സി​റി​യ​യെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​സ്രാ​യേ​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഈ​ലാ​ത്തി​ലേ​ക്ക് ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി. 344 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്ച 756 ​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ കൊ​ല്ല​പ്പെ​ട്ട​വ​ർ 6546 ആ​യി.

Tags:    
News Summary - Russian President Vladimir Putin warned the conflict could spread beyond the Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.