അലക്​സി നാവൽനി

അലക്​സി നാവൽനിക്ക് വിഷബാധ: വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന് റഷ്യ

മോസ്​കോ: പ്രതിപക്ഷ നേതാവ് അലക്​സി നാവൽനിക്കുണ്ടായ ദുരന്തത്തിൽ സർക്കാറിനെതിരായ വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന് റഷ്യ. നാവൽനിയുടെ ശരീരത്തിൽ വിഷം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു ഭരണകൂടം.

രാസവസ്തു നിർമാണ കേന്ദ്രങ്ങളുള്ള എല്ലായിടത്തും ഇത്തരം വിഷപദാർഥങ്ങൾ ലഭ്യമാണ്. അത് മറച്ചുവെച്ച് സർക്കാറിനെ കുറ്റപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടി​ന്‍റെ കടുത്ത വിമർശകനായ അലക്​സി നാവൽനി കഴിഞ്ഞ മാസമാണ് വിമാനയാത്രക്കിടെ കുഴഞ്ഞു വീണത്. സൈബീരിയൻ നഗരമായ ടോംസ്​കിൽ നിന്ന്​ മോസ്​കോയിലേക്കുള്ള യാത്രക്കിടെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്നാണ്​ വിമാനം അടിയന്തരമായി ഇറക്കി നാവൽനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം കോമയിലായി​.

നാവൽനിയെ വിഷം നൽകി ആപായപ്പെടുത്താൻ ശ്രമിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തിന് പിന്നാലെയാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് ജർമനിയിലേക്ക് കൊണ്ടു പോയത്.

Tags:    
News Summary - Russian opposition leader Alexei Navalny's poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.