കിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ ഡിനിപ്രോയിൽ റഷ്യൻ ആക്രമണത്തിൽ ഏഴുപേരും സമറിൽ രണ്ടുപേരും കൊല്ലപ്പെരും. വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
റഷ്യയുടെ ആക്രമണം ചെറുക്കാൻ കൂടുതൽ പാശ്ചാത്യ സൈനിക സഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. നെതർലൻഡ്സിലെ ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തും. യുക്രെയ്നിൽനിന്നുള്ള 20 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ വ്യോമ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മോസ്കോയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളായ വുങ്കോവോ, ഷെറെമെറ്റിയേവോ എന്നിവിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി വിമാന ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി റഷ്യയുടെ വ്യോമയാന അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.