ആക്രമണം ശക്തമാക്കി റഷ്യ; യുക്രെയ്നിൽ പ്രവേശിച്ച് സൈന്യം
2022-02-24 12:17 IST
'ആരും ഓടിയൊളിക്കില്ല; യുക്രെയ്ൻ പൊരുതും, ജയിക്കും'
റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയ്ൻ സൈന്യം ധീരമായി പൊരുതുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ.
ലോകമെമ്പാടുമുള്ള ഉക്രെയ്നിയക്കാർക്ക്:
പുടിൻ ആക്രമിച്ചു, പക്ഷേ ആരും ഓടിയൊളിക്കുന്നില്ല. സൈന്യവും നയതന്ത്രജ്ഞരും, എല്ലാവരും ജോലി ചെയ്യുന്നു. യുക്രെയ്ൻ പൊരുതും. വിജയിക്കും.
നിങ്ങളുടെ രാജ്യത്ത് പുടിന്‍റെ അധിനിവേശത്തെക്കുറിച്ച് ചർച്ചയാക്കുക, ഉടനടി പ്രവർത്തിക്കാൻ സർക്കാറുകളോട് ആവശ്യപ്പെടുക. -അദ്ദേഹം ട്വീറ്റ് ചെയ്തു.
2022-02-24 12:10 IST
വ്യോമതാവളങ്ങൾ തകർത്തെന്ന് റഷ്യ; റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ
യുക്രെയ്നിലെ വ്യോമതാവളങ്ങൾ ആക്രമണത്തിൽ തകർത്തെന്ന് റഷ്യ. തലസ്ഥാനമായ കിയവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ആക്രമണം തുടരുന്നു. റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.