Representative Image

ഇറാഖിലെ വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം

ബഗ്ദാദ്: ഇറാഖിലെ ബലാദ് വ്യോമതാവളത്തിനു നേരെ വ്യോമാക്രമണം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ കമ്പനിയിലെ ജീവനക്കാരന് സാരമായ പരിക്കേറ്റതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വടക്കന്‍ ബഗ്ദാദിലെ വ്യോമ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാത്രി ആറ് റോക്കറ്റുകളാണ് പതിച്ചത്. ആദ്യം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. മിനിറ്റുകള്‍ക്ക്‌ശേഷം മൂന്ന് റോക്കറ്റുകള്‍ കൂടി പതിക്കുകയായിരുന്നു.

യു.എസില്‍നിന്നും ഇറാഖ് വാങ്ങിയ എഫ്-16 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് പരിക്കേറ്റത്. സഖ്യസേന ബലാദില്‍ ഇല്ലെന്നും യു.എസ് പൗരന്‍മാരായ കരാര്‍ ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും പെന്റഗണ്‍ വക്താവ് പ്രതികരിച്ചു. ആക്രമണത്തില്‍ ആളപായമില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.

ഞായറാഴ്ചയും ബഗ്ദാദിലെ വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം നടന്നിരുന്നു.

Tags:    
News Summary - rocket attack in iraq balad airbase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.