കപ്പ് കേക്കുകളും സാൻഡ്‍വിച്ചും മധുര പലഹാരങ്ങളും...ജിൽ ബൈഡന് വിരുന്നൊരുക്കി ​ഋഷി സുനക്കും അക്ഷതയും

ലണ്ടൻ: ലോകം ഉറ്റുനോക്കിയ പരിപാടിയായിരുന്നു ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണ ചടങ്ങ്. ദശലക്ഷക്കണക്കിന് ആളുകളാണ് പരിപാടി വീക്ഷിച്ചത്. ചടങ്ങ് കഴിഞ്ഞിട്ടും ആഘോഷം അവസാനിച്ചിരുന്നില്ല. ​ബോളിവുഡ് താരം സോനം കപൂറിന്റെ നൃത്തവും കാത്തി​ പെറിയുടെ സംഗീതപരിപാടിയും തൊട്ടടുത്ത രാത്രി നടന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ആതിഥേയത്തിൽ നടന്ന വിരുന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ഡൗണിങ് സ്ട്രീറ്റിലെ വസതിയിലാണ് ഋഷിയും ഭാര്യ അക്ഷതയും യു.എസ് പ്രഥമ വനിത ജോ ബൈഡനടക്കമുളള വിശിഷ്ട വ്യക്തികൾക്ക് വിരുന്നൊരുക്കിയത്.

കപ് കേക്കുകളും സാൻഡ്‍വിച്ചുകളും മധുരപലഹാരങ്ങളും അടക്കമുള്ള വിഭവങ്ങളാണ് വിശിഷ്ട വ്യക്തികൾക്ക് വിളമ്പിയത്. ജിൽ ബൈഡനും അവരുടെ പേരക്കുട്ടി ഫിന്നഗാൻ ബൈഡനും ബ്രിട്ടീഷ് എൻർപ്രണർ നവ്ജോത് സിങ് സാഹ്നിയും യുക്രെയ്ൻ അഭയാർഥികളും ഒപ്പമുണ്ടായിരുന്നു. ലഞ്ചിന് ക്ഷണിച്ചതിന് ജിൽ ബൈഡന് ഋഷി സുനക്കിനും അക്ഷതക്കും നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Rishi Sunak hosts special coronation lunch featuring cakes, pies and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.