റഷ്യ അർബുദ വാക്സിൻ വികസിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പുടിൻ

മോസ്കോ: അർബുദത്തിനുള്ള വാക്സിൻ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് റഷ്യൻ ശാസ്ത്രജ്ഞരുള്ളതെന്ന് പ്രസിഡന്റ് വ്ലാഡമിർ പുടിൻ. വൈകാതെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാവു​മെന്നും പുടിൻ പറഞ്ഞു. മോസ്കോയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

അർബുദത്തിനുള്ള വാക്സിൻ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് റഷ്യ. വൈകാതെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതുതരം അർബുദത്തിനാണ് റഷ്യയുടെ വാക്സിൻ ഉപയോഗിക്കാൻ സാധിക്കുകയെന്ന് പുടിൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിരവധി രാജ്യങ്ങൾ അർബുദത്തിനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം യു.കെ സർക്കാർ ജർമ്മൻ കമ്പനിയായ ബയോടെക്കുകമായി ചേർന്ന് അർബുദ വാക്സിൻ വികസിപ്പിക്കാൻ കരാർ ഒപ്പിട്ടിരുന്നു. 2030ഓടെ 10,000 രോഗികളെ വാക്സിൻ ഉപയോഗിച്ച് ചികിത്സിക്കാനാണ് യു.കെ ലക്ഷ്യമിടുന്നത്.ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മൊഡേണയും മെർക്ക് ആൻഡ് കോയും അർബുദ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്.

നേരത്തെ കോവിഡിനുള്ള വാക്സിനും റഷ്യ വികസിപ്പിച്ചിരുന്നു. സ്ഫുട്നിക് എന്ന പേരിലായിരുന്നു റഷ്യ വാക്സിൻ നിർമിച്ചത്. വാക്സിൻ നിരവധി രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Putin says Russia is close to creating cancer vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.