ആരോഗ്യനില മോശമായി; മാർപാപ്പ വീണ്ടും വെന്റിലേറ്ററിൽ

വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ വെന്റലേറ്ററിൽനിന്ന് മാറ്റിയിരുന്നു.

ഉച്ചകഴിഞ്ഞ് മാർപാപ്പക്ക് രണ്ട് തവണ കടുത്ത ശ്വാസ തടസ്സമുണ്ടായതായി വത്തിക്കാൻ അറിയിച്ചു. തുടർന്ന് ഡോക്ടർമാർ അടിയന്തരമായി ശ്വാസകോശത്തിൽനിന്ന് കഫം നീക്കം ചെയ്തു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഫെബ്രുവരി 14നാണ് 88കാരനായ മാർപാപ്പയെ റോമിലെ ജെമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

Tags:    
News Summary - Pope Francis Faces Two Respiratory Failures, Returns To Ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.