Posted On
date_range Updated On
date_range ബൈഡന്റെ വീടിനരികെ വിമാനമെത്തി; ഇടപെട്ട് യു.എസ് വ്യോമസേന
വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന്റെ വീടിനരികെ സ്വകാര്യ വിമാനം എത്തിയത് ആശങ്ക ഉയർത്തി. ഉടൻ രക്ഷാദൗത്യവുമായി യു.എസ് സേനക്കുകീഴിലെ യുദ്ധ വിമാനങ്ങളെത്തി വിമാനം വഴി തിരിച്ചുവിട്ടു.
ഡിലാവറിൽ വിൽമിങ്ടണിലെ സ്വകാര്യ വസതിയിൽ ബൈഡനുണ്ടായിരിക്കെയാണ് വിമാനം വ്യോമാതിർത്തി ലംഘിച്ചത്. വ്യോമസേനാ നിർദേശത്തെ തുടർന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കി. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.