Posted On
date_range Updated On
date_range പിഎച്ച്.ഡി പ്രബന്ധത്തിൽ കോപ്പിയടി; ജർമനിയിൽ മന്ത്രി രാജിവെച്ചു
ബർലിൻ: കോപ്പിയടി വിവാദത്തെ തുടർന്ന് ജർമനിയിൽ മന്ത്രി രാജിവെച്ചു. പിഎച്ച്.ഡി പ്രബന്ധത്തിൽ കോപ്പിയടി അന്വേഷണം നേരിട്ട വനിത, കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക ജിഫിയാണ് രാജിവെച്ചത്. ജർമൻ ചാൻസലർ അംഗല മെർകൽ രാജി സ്വീകരിച്ചു.
ബർലിൻ ഫ്രീ യൂനിവേഴ്സിറ്റിയിൽനിന്ന് 2010ൽ ഫ്രാൻസിസ്ക ജിഫി നേടിയ ഡോക്ടറേറ്റ് ആണ് വിവാദത്തിന് കാരണം. യൂറോപ്യൻ കമീഷെൻറ നയത്തെക്കുറിച്ചുള്ള പ്രബന്ധത്തിൽ കോപ്പിയടി പരാതി ഉണ്ടായതിനെ തുടർന്ന് യൂനിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ജിഫിയെ ശാസിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.