ഒമ്പതുമണിക്കൂർ നീണ്ട സങ്കീർണ മസ്തിഷ്ക ശസ്ത്രക്രിയക്കിടെ മുഴുവൻ സമയവും സാക്സഫോൺ വായിച്ച് രോഗി. ഇറ്റലിയിലെ റോമെസ് പെയ്ദിയ ഇന്റർനാഷണൽ ആശുപത്രിയിലാണ് സംഭവം. രോഗി ഉണർന്നിരിക്കെ ചെയ്യേണ്ട സർജറിയായിരുന്നു അതെന്ന് ഡോകട്ർമാർ വിശദീകരിച്ചു.
സാധാരണ ഇത്തരം ശസ്ത്രക്രിയയിൽ രോഗികൾ ഉറങ്ങിപ്പോകാതിരിക്കാൻ സംസാരിച്ചു കൊണ്ടിരിക്കാനും നമ്പർ എണ്ണാനുമൊക്കെയാണ് ആവശ്യപ്പെടാറ്. എന്നാൽ ഈ രോഗി സംഗീതജ്ഞനായിരുന്നു. ജി.ഇസെഡ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം സാക്സഫോൺ വായിക്കാമെന്ന് ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. 35 കാരനായ രോഗി ഒമ്പതു മണിക്കൂർ നിർത്താതെ സാക്സഫോൺ വായിച്ചു.
തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കാണ് ജി.ഇസെഡ് എന്ന സംഗീതജ്ഞൻ വിധേയനായത്. ഓരോ മനുഷ്യരും വ്യത്യസ്തരാണെന്ന പോലെ ഓരോ തലച്ചോറും വ്യത്യസ്തമാണെന്ന് ശസ്ത്രത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ക്രിസ്ത്യൻ ബ്രോഗ്ന പറഞ്ഞു. കളിക്കുക, സംസാരിക്കുക, ചലിക്കുക, ഓർമ്മിക്കുക, എണ്ണുക തുടങ്ങിയ വിവിധ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ന്യൂറോണൽ നെറ്റ്‌വർക്കുകളെ വളരെ കൃത്യതയോടെ കണ്ടെത്താൻ ശസ്ത്രക്രിയക്കിടെ ഉണർന്നിരിക്കുന്നത് സഹായിക്കും'- ഡോക്ടർ കൂട്ടിച്ചേർത്തു.
തന്റെ രോഗിയെ കുറിച്ച് ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന് വളരെ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് കടക്കാൻ സാധിച്ചുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.