Posted On
date_range Updated On
date_range താൻസനിയയിൽ യാത്രവിമാനം തടാകത്തിൽ വീണു; 19 മരണം
ദാറെ സലാം: യാത്രവിമാനം താൻസനിയയിലെ വിക്ടോറിയ തടാകത്തിൽ വീണ് 19 പേർ മരിച്ചു. ബുകോബ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് 100 മീറ്റർ അകലെയുള്ള തടാകത്തിൽ വീണത്.
39 യാത്രക്കാരും രണ്ട് പൈലറ്റുമാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. താൻസനിയയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ പ്രഷ്യസ് എയറാണ് അപകടത്തിൽപെട്ടത്. ദാറെ സലാമിൽനിന്ന് ബുകോബയിലേക്ക് വരുകയായിരുന്നു വിമാനം. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.