ഗസ്സ സിറ്റി: ഇസ്രായേൽ ജയിലിൽ കടുത്ത പീഡനങ്ങളും പട്ടിണിയും നേരിട്ടതിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി കഴിഞ്ഞ ദിവസം മോചിതരായ ഫലസ്തീനികൾ. വെടിനിർത്തൽ കരാർ പ്രകാരം 183 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. കറപിടിച്ച ജയിൽ വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഇവരിൽ പലരും മാസങ്ങൾ നീണ്ട പീഡനങ്ങളേറ്റതിൽ ക്ഷീണിതരായിരുന്നു. 15 മാസത്തോളം മനുഷ്യത്വരഹിതമായ സമീപനമാണ് ഇസ്രായേൽ സ്വീകരിച്ചതെന്ന് മോചിതനായ ഫലസ്തീനി പറഞ്ഞു. മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തലക്ക് മുകളിൽ കൈകൾ വിലങ്ങുവെച്ചാണ് ഫലസ്തീൻ തടവുകാരെ കെറ്റ്സിയോട്ട് ജയിലിൽനിന്ന് വിട്ടയച്ചിരുന്നത്. മോചിതരായവരെ ഇസ്രായേൽ ജയിൽ സർവിസ് കൈകാര്യം ചെയ്ത ഈ രീതിയിൽ റെഡ് ക്രോസ് ജീവനക്കാർ രോഷം പ്രകടിപ്പിച്ചിരുന്നു.
ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾക്കു നേരെ പീഡനങ്ങൾ വർധിച്ചതായി ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി ചൂണ്ടിക്കാട്ടി. ക്രൂരമായ മർദനത്തിന് പുറമെ ഇവരെ പട്ടിണിക്കിടുകയും ചെയ്തു.
ഇസ്രായേൽ ഉദ്യോഗസ്ഥരുടെ മെഡിക്കൽ കുറ്റകൃത്യങ്ങൾ കാരണം പലർക്കും ചൊറിപിടിച്ചു. ദിവസങ്ങളോളം മർദിച്ചതിനാൽ പലരുടെയും എല്ലുകൾ പൊട്ടിയതായും ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.