Posted On
date_range Updated On
date_range വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; 16കാരനായ ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു
ഗസ്സ: വെസ്റ്റ് ബാങ്കിലെ നബ്ലുസില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു. 16കാരനായ സയിദ് ഒദേ ആണ് മരിച്ചത്.
പിറകില്‍ രണ്ടു തവണ വെടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ഡിഫെന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ (ഡി.സി.ഐ.പി) പറഞ്ഞു.
യുവാവിന് വൈദ്യസഹായവുമായെത്തിയ ആംബുലന്‍സ് 15 മിനിറ്റോളം ഇസ്രയേല്‍ സൈന്യം തടഞ്ഞിട്ടു. ഒടുവില്‍ റാഫിദിയ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
രണ്ടു ദിവസത്തിനിടെ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ യുവാവാണിതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.