Posted On
date_range Updated On
date_range ഫലസ്തീനിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു
റാമല്ല: സുരക്ഷാസംവിധാനം മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീൻ പൗരനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഖൽഖീലിയക്ക് സമീപത്തെ ജൽജൂലിയയിലാണ് സംഭവം. വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ മേഖലകളെയും ഇസ്രായേലിനെയും വേർതിരിക്കാൻ നിർമിച്ച കൂറ്റൻ മതിലിന് സമീപത്താണ് നബീൽ അഹ്മദ് ഗാനിൽ എന്ന 53കാരനെ വെടിവെച്ചുകൊന്നത്. നാബുലസ് സ്വദേശിയാണ് നബീൽ.
'സുരക്ഷാവേലി' തകർക്കാനും മറികടക്കാനും നബീൽ ശ്രമിച്ചെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ന്യായീകരിക്കാനാകാത്ത അരുംകൊലയാണ് നടത്തിയതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.