Posted On
date_range Updated On
date_range അഴിമതിക്കേസ്: നവാസ് ശരീഫിന്റെ മകളെ വെറുതെവിട്ടു
ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകൾ മർയം നവാസിനെ അഴിമതിക്കേസിൽ ഹൈകോടതി വെറുതെവിട്ടു. 2018 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മറിയമിന്റെയും ഭർത്താവ് മുഹമ്മദ് സഫ്ദറിന്റെയും അപ്പീൽ കോടതി അംഗീകരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായം തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. അഴിമതി ആരോപണത്തിന് തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ജസ്റ്റിസ് ആമിർ ഫാറൂഖ്, മുഹ്സിൻ അക്തർ കയാനി എന്നിവർ നിരീക്ഷിച്ചു. ഇതോടെ മർയം നവാസിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.