പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന പാ​കി​സ്താ​നി​ൽ മൊബൈൽ സേവനങ്ങൾക്ക് നിരോധനം

ഇ​സ്‍ലാ​മാ​ബാ​ദ്: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാ​കി​സ്താ​നി​ൽ മൊബൈൽ സേവനങ്ങൾക്ക് നിരോധനം. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ താൽകാലിക സർക്കാർ മൊബൈൽ സേവനങ്ങൾക്ക് താൽകാലിക നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ, സുരക്ഷ മുൻനിർത്തി ഇറാൻ, അഫ്ഗാനിസ്താൻ അതിർത്തികളും അടച്ചിട്ടുണ്ട്.

ഭീകര പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ തകർത്തെന്നും നിരവധി ജീവനെടുതെന്നും വാർത്താകുറിപ്പിൽ പാക് ഭരണകൂടം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരെ പ്രതിരോധ നടപടികൾ വേണമെന്ന ആവശ്യം രാജ്യത്ത് ഉയർന്നിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി.

പാ​കി​സ്താ​ൻ പാ​ർ​ല​മെ​ന്റി​ലേ​ക്കും പ​ഞ്ചാ​ബ്, സി​ന്ധ്, ബ​ലൂ​ചി​സ്താ​ൻ, ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്വ എ​ന്നീ നാ​ല് പ്ര​വി​ശ്യ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലേ​ക്കു​മാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നത്. 13 കോ​ടി ​വോ​ട്ട​ർ​മാ​രാ​ണ് 16-ാമ​ത് നാഷണൽ അസംബ്ലിയിലേക്ക് ​266 എം.​പി​മാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 134 സീറ്റാണ് കേവല ഭൂരിപക്ഷം.

167 അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ത​ന്ത്ര​രു​മാ​യി പാ​ർ​ല​മെ​ന്റി​ലേ​ക്ക് 5121 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​വ​രി​ൽ 4806 പേ​ർ പു​രു​ഷ​ൻ​മാ​രും 312 പേ​ർ വ​നി​ത​ക​ളും ര​ണ്ട് പേ​ർ ഭി​ന്ന​ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ യു​വ വോ​ട്ട​ർ​മാ​രു​ള്ള​തും ഇ​ത്ത​വ​ണ​യാ​ണ്. 6.9 കോ​ടി പു​രു​ഷ വോ​ട്ട​ർ​മാ​രും 5.9 കോ​ടി സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 2018ൽ 51.9 ​ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ദേ​ശ​ത്ത് പ്ര​വാ​സ​ത്തി​ൽ ക​ഴി​ഞ്ഞ പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗി​​ലെ ന​വാ​സ് ശ​രീ​ഫും പാ​കി​സ്താ​ൻ പീ​പ്ൾ​സ് പാ​ർ​ട്ടി നേ​താ​വും ബേ​ന​സീ​ർ ഭു​ട്ടോ​യു​ടെ മ​ക​നു​മാ​യ ബി​ലാ​വ​ൽ ഭൂ​ട്ടോ സ​ർ​ദാ​രി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

Tags:    
News Summary - Pakistan temporarily suspends mobile services across the country amid security concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.