തെരഞ്ഞെടുപ്പ് ചട്ട ലംഘനം; ഇംറാന് 50,000 രൂപ പിഴ

ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് സ്വാതിൽ റാലിയെ അഭിസംബോധന ചെയ്തതിന് ​പ്രധാനമന്ത്രി ഇംറാൻ ഖാന് 50,000 രൂപ പിഴയിട്ട് പാക് തെരഞ്ഞെടുപ്പ് കമീഷൻ. ഖൈബർ പഖ്തൂൻഖ്വയിൽ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് ഇംറാൻ റാലിയെ അഭിസംബോധന ചെയ്തത്. ഇംറാൻ സ്വാത് സന്ദർശിക്കുന്നത് മാർച്ച് 15ന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിരുന്നു.

എന്നാൽ നി​ർദേശം മറികടന്ന് പ്രധാനമന്ത്രി സ്വാതിലെത്തി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നുവെന്ന് എക്സ് പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭരണകർത്താക്കൾ അവിടം സന്ദർശിക്കരുതെന്നാണ് പുതിയ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. മാർച്ച് 31നാണ് ഖൈബർ പഖ്തൂൻഖ്വയിൽ രണ്ടാംഘട്ട പ്രാദേശിക തെരഞ്ഞെടുപ്പ്. ചട്ടം ലംഘിച്ചതിന് ഇംറാനെതിരെ കമീഷൻ രണ്ടുതവണ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - Pakistan PM Imran Khan fined Rs 50,000 for violating election code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.