Posted On
date_range Updated On
date_range ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താൻ -ബൈഡൻ
വാഷിങ്ടൺ: പാകിസ്താനെ അപകടകരമായ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായിരിക്കാം പാകിസ്താൻ, ആണവായുധങ്ങളുടെ കാര്യത്തിൽ ഒരിക്കലും യോജിക്കില്ല -ബൈഡൻ പറഞ്ഞു.
ലോകം നിയന്ത്രണാധീതമാണ്. ഒരു വ്യക്തിയോ രാഷ്ട്രമോ ലോകത്തിന്റെ മാറ്റത്തിന് കാരണക്കാരല്ല -ഡെമോക്രാറ്റിക് കോൺഗ്രസ് പ്രചാരണ സമിതിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും യു.എസ് പ്രസിഡന്റ് അഭിപ്രായം വ്യക്തമാക്കി. മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് ഷി ജിൻപിങ്ങുമായുള്ള ചർച്ചകൾക്ക് തന്നെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 78 മണിക്കൂറാണ് ചൈനീസ് രാഷ്ട്രത്തലവനുമൊത്ത് ചെലവഴിച്ചതെന്നും ബൈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.