ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇംറാൻ ഖാനെ പുറത്താക്കിയതിനു പിന്നാലെ നാടുവിടാൻ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കി അന്വേഷണ ഏജൻസി. ഇംറാൻ ഖാനൊപ്പം അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും കൂട്ടാളികളുമായി ആറുപേരെയാണ് യാത്ര വിലക്കപ്പെട്ടവരുടെ പട്ടികയിൽപെടുത്തിയത്.
ഇംറാന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഅ്സം ഖാൻ, രാഷ്ട്രീയകാര്യ മുൻ സ്പെഷൽ അസിസ്റ്റന്റ് ശഹ്ബാസ് ഗിൽ, മുൻ ആഭ്യന്തര ഉപദേഷ്ടാവ് ഷഹ്സാദ് അക്ബർ, പഞ്ചാബ് ഡയറക്ടർ ജനറൽ ജൗഹർ നഫീസ്, ഫെഡറൽ അന്വേഷണ ഏജൻസി പഞ്ചാബ് സോൺ ഡി.ജി മുഹമ്മദ് റിസ്വാൻ എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇംറാന്റെ കക്ഷിയായ പി.ടി.ഐ സമൂഹമാധ്യമ മേധാവി അർസലാൻ ഖാലിദും യാത്ര മുടക്കപ്പെട്ടവരിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.