ബോളിവുഡ് ഇതിഹാസ​ താരങ്ങൾ ജനിച്ച വീടുകൾ പാകിസ്​താൻ ടൂറിസ്​റ്റ്​ കേന്ദ്രമാക്കും

ഇസ്​ലാമാബാദ്​: ദിലീപ്​ കുമാറിനെയും രാജ്​കുമാറിനെയും പോലുള്ള ബോളിവുഡ്​ ഇതിഹാസ സിനിമ താരങ്ങളുടെ പൈതൃക വീടുകൾ സംരക്ഷിച്ച്​ ടൂറിസ്​റ്റ്​ കേ​ന്ദ്രങ്ങളാക്കുമെന്ന്​​ പാകിസ്​താൻ.

വിഭജനാനന്തരം പാകിസ്​താനിൽനിന്ന്​ വേർപെട്ടുപോയവരാണ്​ ബോളിവുഡ്​ താരങ്ങളുടെ പിതാമഹന്മാർ. വടക്കു പടിഞ്ഞാറൻ പാകിസ്​താനിലെ ദിലീപ്​ കുമാറി​െൻറയും രാജ്​കപൂറി​െൻറയും പൈതൃക വീടുകൾ ഏറ്റെടുക്കാൻ ഖൈബർ പഖ്​തൂൻഖ്വ പ്രവിശ്യ സർക്കാർ കൾച്ചറൽ ഹെറിറ്റേജ്​ കൗൺസിലിന്​ അനുമതി നൽകിയിരുന്നു. ഇവരുടെ വസതികൾ സംരക്ഷിക്കണമെന്നത്​ കാലങ്ങളായുള്ള ആവശ്യമാണ്​. കപൂർ ഹവേലി എന്ന പേരിലുള്ള രാജ്​കപൂറി​െൻറ പൈതൃക വീട്​ പെഷാവറിലെ ക്വിസ്സ ഖവാനി ബസാറിലാണ്​.

1918നും 1922നുമിടയിൽ താരത്തി​െൻറ മുത്തശ്ശൻ ദിവാൻ ബശ്വേശർനാഥ്​ കപൂർ നിർമിച്ച വീടാണിത്​. രാജ്​കപൂറും അമ്മാവനായ ത്രിലോക്​ കപൂറും ജനിച്ചത്​ ഈ വീട്ടിലാണ്​. ഈ വീട്​ ദേശീയ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതാണ്​. ഇതേ ഭാഗത്തുതന്നെയാണ്​ ദിലീപ്​ കുമാറി​െൻറ 100 വർഷം പഴക്കമുള്ള പൈതൃക വീടും സ്​ഥിതിചെയ്യുന്നത്​. ഷാരൂഖ്​ ഖാൻ, മധു ബാല, സൈറ ബാനു, വിനോദ്​ ഖന്ന, അനിൽ കപൂർ, അംജദ്​ ഖാൻ, മനോജ്​ കുമാർ, രൺധിർ കപൂർ തുടങ്ങിയ ബോളിവുഡ്​ താരങ്ങൾക്കും പെഷാവറിൽ പൈതൃക വീടുകളുണ്ട്​.

Tags:    
News Summary - Pakistan govt should preserve ancestral homes of legendary Indian actors, says heritage expert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.