Posted On
date_range Updated On
date_range സ്ഫോടനം: സ്ത്രീയുടെ ജാമ്യാപേക്ഷ പാക് കോടതി തള്ളി
ലാഹോർ: മുംബൈ ഭീകരാക്രമണ സൂത്രധാരനും ജംഇയ്യത്തു ദഅ്വ തലവനുമായ ഹാഫിസ് സഈദിന്റെ വീടിന് പുറത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീയുടെ ജാമ്യാപേക്ഷ പാകിസ്താൻ കോടതി തള്ളി. കഴിഞ്ഞ വർഷം ജൂൺ 23നുണ്ടായ സ്ഫോടനക്കേസിൽ അറസ്റ്റിലായ ആയിശ ബീബിയുടെ അപേക്ഷയാണ് ലാഹോർ ഹൈകോടതി തള്ളിയത്.
സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും തന്നെ അറസ്റ്റു ചെയ്യാൻ ഒരു ന്യായവും പൊലീസിനില്ലെന്നും ജാമ്യ ഹരജിയിൽ അവർ ചൂണ്ടിക്കാട്ടി. സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ വീടുകൾക്ക് നാശമുണ്ടാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.