Posted On
date_range Updated On
date_range പാകിസ്താനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പത്തുപേരെ വധിച്ചു
പെഷാവർ: വ്യാഴാഴ്ച രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാകിസ്താനിൽ തീവ്രവാദികൾ പൊലീസ് സ്റ്റേഷനിൽ ആക്രമണം നടത്തി പത്തുപേരെ കൊലപ്പെടുത്തി. ആറുപേർക്ക് പരിക്കേറ്റു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖൻ ജില്ലയിൽ ചോദ്വ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ഗ്രനേഡും തോക്കുകളും ഉപയോഗിച്ച് മിന്നലാക്രമണം നടത്തുകയായിരുന്നു. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അക്രമികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഖൈബർ പക്തൂൺക്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ മുൻ വർഷങ്ങളിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപക അക്രമങ്ങൾ നടന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.