എയർ ട്രാഫിക് കൺട്രോൾ തകരാറിലായി: ബ്രിട്ടനിൽ ആയിരത്തിലധികം വിമാന സർവിസുകൾ മുടങ്ങി

ലണ്ടൻ:  എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ചൊവ്വാഴ്ച ബ്രിട്ടനിലുടനീളം വിമാന സർവിസുകൾ തടസപ്പെട്ടു. ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവള റൺവേകളിലും ടെർമിനലുകളിലും മണിക്കൂറുകളോളം കുടുങ്ങി.

ഫ്ലൈറ്റ് പ്രോസസിങ് സിസ്റ്റത്തിലുണ്ടായ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി ബ്രിട്ടനിലെ നാഷനൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചെങ്കിലും 15ഓളം യു.കെ വിമാനത്താവളങ്ങളെയും മറ്റ് രാജ്യങ്ങളിലെ സർവീസുകളെയും തടസം ബാധിച്ചു.

ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും തടസങ്ങൾ കാരണം രാത്രിയിലെ സർവീസുകൾ നിർത്തിവെക്കുകയും തുടർന്നും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലണ്ടനിലെ സ്റ്റാൻസ്റ്റെഡ്, സിറ്റി, കൂടാതെ മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ഗാറ്റ്‌വിക്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയാണ് സാങ്കേതിക തകരാർ ബാധിച്ചത്. 

Tags:    
News Summary - Over a thousand flights disrupted in Britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.