യു​ദ്ധത്തിനൊരുങ്ങാൻ കിം​ഗ് ജോം​ഗ് ഉ​ൻ ഉ​ത്ത​ര​വി​ട്ടതായി റിപ്പോർട്ട്

സി​യൂ​ൾ: യു​ദ്ധ ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് ഉ​ത്ത​ര​വി​ട്ട് ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ൻ. യു​.എസ്-​ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ത്തി​നി​ടെ​യാ​ണ് കിം​ഗ് ജോം​ഗ് ഉ​ന്നി​ന്‍റെ ഉ​ത്ത​ര​വ്. ഇന്നലെ രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഒ​രു പ്ര​ധാ​ന സൈ​നി​ക താ​വ​ള​ത്തി​ൽ സൈ​നി​ക​രു​ടെ ഫീ​ൽ​ഡ് പ​രി​ശീ​ല​നം പ​രി​ശോ​ധി​ക്കു​ക​യും യു​ദ്ധ​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ത്തി​നു കിം​ഗ് ജോം​ഗ് ഉ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കെ​.സി​.എ​ൻ.​എ വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി യു​ദ്ധ ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കിം​ഗ് ജോം​ഗ് ഉ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. യു.എസ്, ദക്ഷിണ കൊറിയൻ സൈന്യം നടത്തിയ അഭ്യാസങ്ങളെക്കുറിച്ച് കിം നേരിട്ട് പരാമർശിച്ചോ എന്ന് കെ.സി.എൻ.എ പരാമർശിച്ചിട്ടില്ല.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി സൈനികർ പങ്കെടുത്ത ദക്ഷിണ കൊറിയൻ സേനകളുടെ വാർഷിക സംയുക്ത സൈനികാഭ്യാസങ്ങളാണിപ്പോൾ നടന്നത്. 

Tags:    
News Summary - North Korea leader Kim Jong Un orders heightened war preparations, KCNA says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.