Posted On
date_range Updated On
date_range ആറു ദിവസത്തിനിടെ രണ്ടാമത്തെ മിസൈൽ പരീക്ഷണവുമായി ഉ. കൊറിയ
സോൾ: രാജ്യത്തിന്റെ കിഴക്കൻ കടലിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഒരാഴ്ചക്കിടെ രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഹൈപർസോണിക് മിസൈലാണ് പരീക്ഷിച്ചതെന്നും വിജയകരമായിരുന്നെന്നും ഉ. കൊറിയയുടെ ഔദ്യോഗിക മാധ്യമം അറിയിച്ചു.
ഉ. കൊറിയയുടേത് യു.എൻ രക്ഷാസമതി പ്രമേയത്തിന്റെ ലംഘനമാണെന്ന് ദ. കൊറിയ സംയുക്ത സേന മേധാവികൾ പറഞ്ഞു. അതേസമയം, ചൊവ്വാഴ്ചയിലെ പരീക്ഷണം സംബന്ധിച്ച് ഉ. കൊറിയൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.