ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ

പോങ്യാങ്: ബാലിസ്റ്റിക് മിസൈൽ പുതിയ പതിപ്പിന്‍റെ പരീക്ഷണം വിജയകരമായി നടത്തിയതായി ഉത്തര കൊറിയ. 600 കിലോമീറ്റർ അകലെ കൊറിയയുടെ വടക്കൻ തീരത്തെ ലക്ഷ്യസ്ഥാനം മിസൈൽ തകർത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്‍റാ‍യി ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം ഉത്തര കൊറിയ നടത്തുന്ന ആദ്യ മിസൈൽ പരീക്ഷണമാണിത്. മിസൈലിന് 2.5 ടൺ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുണ്ട്. അതേസമയം, 400 കിലോമീറ്റർ ദൂരപരിധിയിലാണ് മിസൈൽ പതിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിക്കുന്നത്.

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ അപലപിച്ചു. യു.എൻ സുരക്ഷാ സമിതിയുടെ പ്രമേയ പ്രകാരം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നതിൽ നിന്ന് ഉത്തര കൊറിയയെ വിലക്കിയിട്ടുണ്ട്.

Tags:    
News Summary - North Korea claims 'new tactical guided' missiles launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.