Posted On
date_range Updated On
date_range ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം വീണ്ടും
സോൾ: രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കൂടി ഉത്തര കൊറിയ പരീക്ഷിച്ചു. കൊറിയൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കൻ കടൽതീരത്ത് വ്യാഴാഴ്ച രാവിലെ മിസൈലുകൾ പതിച്ചതായി ദക്ഷിണ കൊറിയൻ സൈനിക വക്താവ് വ്യക്തമാക്കി.
ഉത്തര കൊറിയയിലെ ഹാംഹങ്ങിൽനിന്ന് വിക്ഷേപിച്ച മിസൈൽ 190 കിലോമീറ്റർ സഞ്ചരിച്ചാണ് കടലിൽ തകർന്നുവീണത്.
അമേരിക്കയുടെ താക്കീതുകൾ അവഗണിച്ച് ഈ മാസം ഉത്തര കൊറിയ നടത്തുന്ന ആറാമത്തെ മിസൈൽ പരീക്ഷണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.