അമേരിക്കയിലെ ഹൈസ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവെച്ചുകൊന്നു

വാ​ഷിങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ ഹൈ​സ്കൂ​ളി​ൽ വെ​ടി​വെപ്പി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. വി​ൻ​സ്റ്റ​ൺ സ​ലേം മൗ​ണ്ട് താ​ബോ​ർ ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉടൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മരിച്ച വിദ്യാർഥിക്ക് എത്ര വയസായെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സ്കൂ​ളി​ലെ ത​ന്നെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യാ​ണ് ആക്രമണം നടത്തിയതെന്ന് പോ​ലീ​സ് പ​റ​യു​ന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനകം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. വെ​ടി​വെക്കാനുണ്ടായ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​രാ​ഴ്ച​ക്കി​ടെ നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ സ്കൂ​ളി​ലു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പാ​ണി​ത്.

സംഭവത്തെ തുടർന്ന് സമീപത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. അമേരിക്കയിൽ സ്കൂളുകളിൽ വിദ്യാർഥികൾ നടത്തുന്ന വെടിവെപ്പിൽ സഹപാഠികൾ കൊല്ലപ്പെടുന്നത് സാധാരണ സംഭവമായിരിക്കുകയാണ്. 

Tags:    
News Summary - North Carolina student dies in school shooting, suspect in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.