ഒരാഴ്​ചക്കിടെ രണ്ടാമതും മിസൈൽ പരീക്ഷിച്ച്​ ഉത്തര കൊറിയ

പ്യോങ്​യാങ്​: ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾ നടക്കവെ, പുതുതായി വികസിപ്പിച്ച ആൻറി എയർക്രാഫ്​റ്റ്​ മിസൈൽ വിജയകരമായി പരീക്ഷിച്ച്​ ഉത്തര കൊറിയ. ഉത്തര കൊറിയ ഒരാഴ്​ചക്കിടെ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്​. രണ്ടു ദിവസം മുമ്പാണ്​ ഹൈപ്പർസോണിക്​ മിസൈൽ പരീക്ഷിച്ചത്​.

യുദ്ധസാഹചര്യത്തിൽ മികച്ച പ്രവർത്തനം നടത്താൻ ശേഷിയുള്ള ആധുനിക സാ​ങ്കേതികവിദ്യകളടങ്ങിയ ആൻറി എയർ​ക്രാഫ്​റ്റ്​ മിസൈലാണ്​ വ്യാഴാഴ്​ച പരീക്ഷിച്ചതെന്ന്​​ ​കൊറിയൻ സെൻട്രൽ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

പരീക്ഷണത്തിനു സാക്ഷ്യംവഹിക്കാൻ ഭരണാധികാരി കിം ജോങ്​ ഉൻ ഉണ്ടായിരുന്നില്ല. പകരം പോളിറ്റ്​ ബ്യൂറോ അംഗം പാക്​ ജോങ്​ ഷാഒൻ ആണ്​ നേതൃത്വം നൽകിയത്​. താരതമ്യേന ​പ്രാധാന്യം കുറഞ്ഞ മിസൈൽ പരീക്ഷണമായിരുന്നു ഇതെന്നും സൂചനയുണ്ട്​.

കഴിഞ്ഞ ദിവസം ദക്ഷിണ

കൊറിയയുമായുള്ള ഹോട്ട്​​ലൈൻ ബന്ധം പുനഃസ്​ഥാപിക്കാൻ തയാറാണെന്ന്​​ കിം ജോങ്​ ഉൻ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - N.Korea says it fired 'remarkable' new anti-aircraft missile in test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.