Posted On
date_range Updated On
date_range പാക് കൽക്കരി ഖനിയിൽ സ്‌ഫോടനം: ഒമ്പതു മരണം
പെഷാവർ: ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു തൊഴിലാളികൾ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. ഒറക്‌സായി ഗോത്രവർഗ ജില്ലയിലുള്ള ഡോളി കൽക്കരി ഖനിയിൽ ബുധനാഴ്ചയാണ് സംഭവം.
ഈ സമയം 13 തൊഴിലാളികളുണ്ടായിരുന്നതായും വാതകത്തിന് തീപിടിച്ചാണ് സ്‌ഫോടനമെന്നും ജില്ല പൊലീസ് ഓഫിസർ നസീർ ഖാൻ പറഞ്ഞു. ഗുരുതര പരിക്കേറ്റ നാലു തൊഴിലാളികളെ കെ.ഡി.എ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.