Posted On
date_range Updated On
date_range പാകിസ്താനിൽ ഗ്രനേഡ് ആക്രമണം; നാലു കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്താനിലെ കറാച്ചിയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 20 പേരടങ്ങിയ സംഘം സഞ്ചരിച്ച ട്രക്കിന് നേർക്കായിരുന്നു ആക്രമണം. മരിച്ചവരിൽ അഞ്ച് സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടുന്നു.
ട്രക്കിനെ പിന്തുടർന്ന അക്രമികൾ വാഹനത്തിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.
അന്വേഷണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.