കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ ന്യൂസിലാൻഡി​െൻറ കൈത്താങ്ങ്​; മില്യൺ​ ഡോളറി​െൻറ സഹായവുമായി ജസീന്ത

വെല്ലിങ്​ടൺ: കോവിഡിൽ വലയുന്ന ഇന്ത്യയിൽ നിന്ന്​ പുറത്ത്​ വരുന്ന ചിത്രങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന്​ ന്യൂസിലാൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഇന്ത്യയുമായി താരതമ്യം ചെയ്യു​േമ്പാൾ ഞങ്ങൾ ചെറിയ രാജ്യമാണ്​. പക്ഷേ അത്​ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലാൻഡ്​ ഡോളറി​െൻറ സഹായം ഇന്ത്യക്ക്​ നൽകുകയാണെന്ന്​ ജസീന്ത ആർഡേൻ പ്രഖ്യാപിച്ചു.

ഇന്ത്യ റെഡ്​ ക്രോസ്​ സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്​സിജൻ സിലിണ്ടറുകൾ, ഓക്​സിജൻ കോൺസെട്രേറ്ററുകൾ മറ്റ്​ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ്​ ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്​ക്രോസി​െൻറ സഹായത്തോടെ ഇന്ത്യക്ക്​ നൽകു​ം.

ഇന്ത്യയിലെ സ്ഥിതി സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇനിയും ഇന്ത്യക്ക്​ എതെങ്കിലും രീതിയിൽ പിന്തുണ ആവശ്യമുണ്ടെങ്കിൽ അത്​ നൽകുമെന്നും ജസീന്ത പറഞ്ഞു. നേരത്തെ യു.എസ്​, ജർമ്മനി, റഷ്യ, ഫ്രാൻസ്​, സൗദിഅറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക്​ സഹായവുമായി എത്തിയിരുന്നു. 

Tags:    
News Summary - New Zealand to provide $1m to Red Cross for India, as it deals with Covid-19 surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.