Posted On
date_range Updated On
date_range ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാൾ ഭൂപടം പാഠപുസ്തകങ്ങളിലും
കാഠ്മണ്ഡു: തന്ത്രപ്രധാന ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി പരിഷ്കരിച്ച ഭൂപടം സ്കൂൾ കരിക്കുലത്തിെൻറ ഭാഗമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും നേപ്പാൾ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കീഴിലുള്ള കരിക്കുലം വികസന കേന്ദ്രം പുതുക്കിയ ഭൂപടം ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ പുറത്തുവിട്ടു.
ഒമ്പത്, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മണി പൊക്രേലിെൻറ ആമുഖത്തോടെ 'നേപ്പാൾ പ്രദേശവും അതിർത്തി പ്രശ്നങ്ങളിലെ വായനസാമഗ്രികളും' എന്ന തലക്കെട്ടിൽ പുതിയ ഭൂപടമുള്ളത്.
2019 നവംബറിൽ ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കി ആറ് മാസത്തിന് ശേഷമാണ് നേപ്പാൾ ഉത്തരാഖണ്ഡിലെ മൂന്ന് സ്ഥലങ്ങളും ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്കരിക്കുകയും പാർലമെൻറ് ഒറ്റക്കെട്ടായി പാസാക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.