കൊടുംപട്ടിണിയിൽ ഇത്യോപ്യ; ദിവസങ്ങൾക്കിടെ 400 മരണം

കം​പാ​ല: ഇ​ത്യോ​പ്യ​യി​ലെ ടൈ​ഗ്രേ, അം​ഹാ​ര മേ​ഖ​ല​ക​ളി​ൽ ദ​ശ​ല​ക്ഷ​ങ്ങ​ൾ കൊ​ടും​പ​ട്ടി​ണി​യി​ലാ​ണെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ഭ​ക്ഷ​ണ​മി​ല്ലാ​തെ 400​ഓ​ളം പേ​ർ മ​രി​ച്ച​താ​യും സ​ർ​ക്കാ​ർ സ്ഥി​രീ​ക​ര​ണം.

അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ അ​യ​ച്ച പ്ര​തി​നി​ധി​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ടൈ​ഗ്രേ​യി​ൽ 351 പേ​രും അം​ഹാ​ര​യി​ൽ 44 പേ​രും മ​രി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

യു.​എ​ൻ ഭ​ക്ഷ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​ല മേ​ഖ​ല​ക​ളി​ൽ ഭ​​ക്ഷ്യ​വി​ത​ര​ണ​മു​ണ്ടെ​ങ്കി​ലും ദ​ശ​ല​ക്ഷ​ങ്ങ​ൾ​ക്ക് മ​തി​യാ​കു​ന്ന​ത​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം യു.​എ​ന്നും യു.​എ​സും ഇ​വി​ടേ​ക്കു​ള്ള ഭ​ക്ഷ്യ സ​ഹാ​യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. ഇ​വ ഡി​സം​ബ​റി​ൽ നീ​ക്കി​യെ​ങ്കി​ലും പൂ​ർ​ണാ​ർ​ഥ​ത്തി​ലാ​യി​ട്ടി​ല്ല.

Tags:    
News Summary - Nearly 400 Ethiopians have died of starvation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.