ജുജു സ്മിത്ത് സച്ച്‌സ്‌റ്റെര്‍

കർഷകർക്ക് വൈദ്യസഹായമായി ഏഴു ലക്ഷം രൂപ സംഭാവന നൽകി അമേരിക്കന്‍ സ്‌പോര്‍ട്‌സ് താരം

ന്യൂഡൽഹി: കർഷക വിരുദ്ധ ബില്ലിനെതിരെ സമരമുഖത്തുള്ള കർഷകർക്ക് പിന്തുണയുമായി അമേരിക്കന്‍ സ്‌പോര്‍ട്‌സ് താരം. സമരത്തിന് പിന്തുണക്കൊപ്പം ഏഴു ലക്ഷം രൂപ (10000 ഡോളര്‍)യാണ് വൈഡ് ഫുട്‌ബോള്‍ താരമായ ജുജു സ്മിത്ത് സച്ച്‌സ്‌റ്റെര്‍ സംഭാവന നൽകിയത്. കര്‍ഷകരുടെ വൈദ്യസഹായത്തിനായാണ് സംഭാവന നല്‍കിയത്.

'ഇന്ത്യയിലെ കർഷകർക്ക് വൈദ്യസഹായത്തിനായി 10000 ഡോളര്‍ സംഭാവന നൽകിയതായി സന്തോഷത്തോടെ അറിയിക്കുന്നു, ഈ സമയം അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്, ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.' -ജുജു സ്മിത്ത് സച്ച്‌സ്‌റ്റെര്‍ ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.