Posted On
date_range Updated On
date_range നാസ അഡ്മിനിസ്ട്രേറ്റർ ഇന്ന് ഇന്ത്യയിൽ
വാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസി (നാസ) അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കും. ശാസ്ത്ര ഗവേഷണ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനാണ് അദ്ദേഹം ഇന്ത്യയും യു.എ.ഇയും സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഉദ്യോഗസ്ഥരുമായി ബിൽ കൂടിക്കാഴ്ച നടത്തുമെന്ന് നാസ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാസയുടെയും ഐ.എസ്.ആർ.ഒയുടെയും സംയുക്ത ഭൗമനിരീക്ഷണ ദൗത്യമായ ‘നിസർ ബഹിരാകാശ പേടകം’ 2024ൽ വിക്ഷേപിക്കും. നാസ ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് നിസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.